ചെന്നൈ: ഐ.പി.എല്‍ 14-ാം സീസണിന് ഇന്ന് തുടക്കമാകുകയാണ്. സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും. 

ഉദ്ഘാടന മത്സരത്തിനിറങ്ങുമ്പോള്‍ മുംബൈ താരം കിറോണ്‍ പൊള്ളാര്‍ഡിനെ കാത്തിരിക്കുന്ന ഏതാനും ഐ.പി.എല്‍ നേട്ടങ്ങളുണ്ട്. 

വെള്ളിയാഴ്ച പൊള്ളാര്‍ഡിന്റെ ബാറ്റില്‍ നിന്ന് രണ്ടു സിക്‌സറുകള്‍ പറന്നാല്‍ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍
200 സിക്‌സറുകള്‍ നേടുന്ന ആറാമത്തെ താരമെന്ന നേട്ടം പൊള്ളാര്‍ഡിന് സ്വന്തമാക്കാം. 

164 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്ന് 198 സിക്‌സറുകളാണ് പൊള്ളാര്‍ഡിന്റെ ബാറ്റില്‍ നിന്ന് പിറന്നിട്ടുള്ളത്.

349 സിക്സുമായി ക്രിസ് ഗെയ്‌ലാണ് ഈ പട്ടികയില്‍ ഒന്നാമത്. എ ബി ഡിവില്ലിയേഴ്‌സ് (235), എം.എസ് ധോനി (216), രോഹിത് ശര്‍മ (213), വിരാട് കോലി (201) എന്നിവരാണ് നേരത്തെ ഐ.പി.എല്ലില്‍ 200 സിക്‌സറുകള്‍ തികച്ച താരങ്ങള്‍. 

കഴിഞ്ഞ സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് 22 സിക്‌സറുകളാണ് പൊള്ളാര്‍ഡിന്റെ ബാറ്റില്‍ നിന്ന് പിറന്നിട്ടുള്ളത്. 

അതേസമയം നാലു ഫോറുകള്‍ കൂടി നേടിയാല്‍ ഐ.പി.എല്ലില്‍ 200 ഫോറുകള്‍ തികയ്ക്കാന്‍ പൊള്ളാര്‍ഡിനാകും. 

അതേസമയം ഈ സീസണില്‍ ഏഴു വിക്കറ്റുകള്‍ കൂടി വീഴ്ത്താനായാല്‍ ട്വന്റി 20 കരിയറില്‍ 300 വിക്കറ്റുകളെന്ന നേട്ടവും പൊള്ളാര്‍ഡിന് സ്വന്തമാകും.

Content Highlights:  IPL 2021 Kieron Pollard 2 sixes away from joining elusive list