ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നായകനായി അരങ്ങേറിയ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയതിലൂടെ ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് സഞ്ജു സാംസണ്‍. രാജസ്ഥാന് വേണ്ടി 119 റണ്‍സാണ് താരം നേടിയത്. പക്ഷേ മത്സരത്തില്‍ ടീം തോല്‍വി വഴങ്ങി. 

തോറ്റെങ്കിലും ഒരു റെക്കോഡ് സഞ്ജു സ്വന്തമാക്കി. ഐ.പി.എല്ലില്‍ തോല്‍വി വഴങ്ങുന്ന ടീമിന് വേണ്ടി ഒരു താരം നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡാണ് സഞ്ജു സ്വന്തമാക്കിയത്. 

ഇതില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് മറ്റൊരു ഇന്ത്യന്‍ താരമായ ഋഷഭ് പന്താണ്. പുറത്താവാതെ 128 റണ്‍സാണ് പന്ത് നേടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 2018-ലാണ് താരം 128 റണ്‍സെടുത്തത്. 

പട്ടികയില്‍ സഞ്ജു 119 റണ്‍സുമായി രണ്ടാമതുണ്ട്. ഓസ്‌ട്രേലിയയുടെ ആന്‍ഡ്രൂ സൈമണ്ട്‌സാണ് പട്ടികയില്‍ മൂന്നാമത്. രാജസ്ഥാന്‍ റോയല്‍സിനെതിരേ 2008-ല്‍ 117 റണ്‍സാണ് സൈമണ്ട്‌സ് നേടിയത്. 

പട്ടികയില്‍ നാലാം സ്ഥാനത്ത് 115 റണ്‍സ് നേടി വൃദ്ധിമാന്‍ സാഹയും അഞ്ചാം സ്ഥാനത്ത് 106 റണ്‍സെടുത്ത ശിഖര്‍ ധവാനുമാണ്. 

Content Highlights: Highest scores in a losing cause in IPL