ന്യൂഡല്‍ഹി: ഇന്ന് നടക്കുന്ന രാജസ്ഥാനെതിരായ ഐ.പി.എല്‍ മത്സരത്തില്‍ ഒരു വിക്കറ്റ് വീഴ്ത്തിയാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ രവിചന്ദ്ര അശ്വിന്‍ സ്വന്തമാക്കുക പുതിയ നേട്ടം. 

ഇന്നത്തെ മത്സരത്തില്‍ ഒരു വിക്കറ്റ് നേടിയാല്‍ അശ്വിന്റെ ട്വന്റി 20-യിലെ വിക്കറ്റ് നേട്ടം 250 ആയി ഉയരും. 34 വയസ്സുകാരനായ അശ്വിന്‍ ഐ.പി.എല്ലില്‍ മാത്രമായി 139 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 

ഇന്ത്യയ്ക്ക് വേണ്ടി 46 ട്വന്റി 20 മത്സരങ്ങളില്‍ നിന്നും 52 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് അശ്വിന്‍. 

നിലവില്‍ 170 വിക്കറ്റുകളുമായി ലസിത് മലിംഗയാണ് പട്ടികയില്‍ ഒന്നാമത്. 160 വിക്കറ്റുകളുമായി അമിത് മിശ്രയും 156 വിക്കറ്റുകളുമായി പീയുഷ് ചൗളയും രണ്ട് മൂന്ന് സ്ഥാനങ്ങളിലുണ്ട്. ഡ്വെയ്ന്‍ ബ്രാവോ (154), ഹര്‍ഭജന്‍ സിങ് (150) എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍.

Content Highlights: Ashwin one scalp away from 250 T20 wickets