ദ്യ ഐ.പി.എല്‍. മുതല്‍ കളിക്കുന്നുണ്ടെങ്കിലും വലിയ നേട്ടങ്ങള്‍ അവകാശപ്പെടാനില്ലാത്ത ടീമാണ് പഞ്ചാബ്. 2014-ല്‍ ഫൈനലിലെത്തിയെങ്കിലും കിരീടം നേടാനായില്ല. പിന്നീട് ആറു സീസണുകളിലും പ്ലേ ഓഫില്‍ എത്തിയില്ല.

പരിമിതികളുടെ ചരിത്രം മായ്ച്ചുകളയാന്‍ പേരില്‍ അടക്കം മാറ്റങ്ങള്‍വരുത്തിക്കൊണ്ടാണ് ഇക്കുറി ടീം വരുന്നത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനുപകരം പഞ്ചാബ് കിങ്‌സ് എന്നായി പേര്. കെ.എല്‍. രാഹുല്‍-മായങ്ക് അഗര്‍വാള്‍ സഖ്യത്തിന്റെ ബാറ്റിങ് മികവില്‍ കഴിഞ്ഞ സീസണില്‍ പഞ്ചാബിന്റെ തുടക്കം ഉജ്ജ്വലമായിരുന്നു. 

തുടര്‍ന്ന് ഡേവിഡ് മലാന്‍, നിക്കോളാസ് പൂരന്‍, ക്രിസ് ഗെയ്ല്‍, മന്‍ദീപ് സിങ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട ബാറ്റിങ് നിര ഇക്കുറിയും ശക്തമാണ്. മുഹമ്മദ് ഷമി, ക്രിസ് ജോര്‍ദാന്‍, മോയ്‌സസ് ഹെന്റിക്കസ് എന്നിവര്‍ക്കൊപ്പം ഓസ്‌ട്രേലിയയുടെ പുതുമുഖ താരം റിലെ മെറെഡിത്തുകൂടി എത്തുമ്പോള്‍ ഇക്കുറി പേസ് വിഭാഗവും ശക്തം. പക്ഷേ, മുരുഗന്‍ അശ്വിന്‍, രവി ബിഷ്‌ണോയി എന്നിവര്‍ നയിക്കുന്ന സ്പിന്‍ വിഭാഗത്തില്‍ ഏറെ പരിമിതികളുണ്ട്.

ഉടമ: മോഹിത് ബര്‍മന്‍, നെസ് വാഡിയ, പ്രീതി സിന്റ, കരണ്‍ പോള്‍

ക്യാപ്റ്റന്‍: കെ.എല്‍. രാഹുല്‍

കോച്ച്: അനില്‍ കുംബ്ലെ

ആകെ മത്സരം: 190

വിജയം : 87

തോല്‍വി: 101

വിജയ ശതമാനം: 45

Content Highlights: Punjab Kings will focus on their maiden IPL title this season