ന്യൂഡല്‍ഹി: ശനിയാഴ്ച ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ തകര്‍പ്പന്‍ പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദ് പുറത്തെടുത്തത്.

കന്നി ഐ.പി.എല്‍ സെഞ്ചുറി നേടിയ താരം 60 പന്തില്‍ നിന്ന് അഞ്ചു സിക്‌സും ഒമ്പത് ഫോറുമടക്കം 101 റണ്‍സോടെ പുറത്താകാതെ നിന്നു. അവസാന പന്തില്‍ സിക്‌സറടിച്ചാണ് ഋതുരാജ് സെഞ്ചുറി തികച്ചത്. 

ഇതോടൊപ്പം ഈ സീസണില്‍ ആദ്യമായി 500 റണ്‍സ് തികയ്ക്കുന്ന താരവുമായിരിക്കുകയാണ് ഋതുരാജ്. രാജസ്ഥാന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പറത്തിയ താരം മികച്ച ഷോട്ടുകളാണ് മത്സരത്തിലുടനീളം പുറത്തെടുത്തത്. 

ഇപ്പോഴിതാ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ഋതുരാജിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വീരേന്ദര്‍ സെവാഗ്. 

Virender Sehwag hails Ruturaj Gaikwad

ഋതുരാജിന്റെ പേര് ഓര്‍ത്തുവെച്ചോളു എന്ന് പറഞ്ഞ വീരു വലിയ കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി വന്നതാണ് താരമെന്നും കൂട്ടിച്ചേര്‍ത്തു. അധികം വൈകാതെ ഋതുരാജ് ക്രിക്കറ്റ് ലോകത്ത് ആധിപത്യം പുലര്‍ത്തുമെന്നും വീരു ട്വിറ്ററില്‍ കുറിച്ചു.

ഒരു ഐ.പി.എല്‍ സീസണില്‍ 500 റണ്‍സ് തികയ്ക്കുന്ന ഏഴാമത്തെ സൂപ്പര്‍ കിങ്‌സ് താരമാണ് ഋതുരാജ്. 

Content Highlights: Virender Sehwag hails Ruturaj Gaikwad