മുംബൈ:  കളിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് ബാധിച്ചെങ്കിലും ഐ.പി.എല്ലുമായി  ഉപേക്ഷിക്കേണ്ട സാഹചര്യമില്ലെന്നും ടൂര്‍ണമെന്റുമായി മുന്നോട്ടുപോകുമെന്നും ഫ്രാഞ്ചൈസികള്‍. സുരക്ഷയ്ക്കായി ബിസിസഐ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഫ്രാഞ്ചൈസികള്‍ വ്യക്തമാക്കുന്നു.

കളിക്കാർ ബയോ ബബ്‌ളിന്റെ ഉള്ളിലുള്ളവര്‍ സുരക്ഷിതരാണ്. സ്‌കാനിങ്ങിനായി ചിലരെ പുറത്തിറക്കിയിരുന്നു. ഇവരിലൂടെയാകാം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ രണ്ടു താരങ്ങള്‍ക്ക് കോവിഡ് ബാധയുണ്ടായതെന്നും ഫ്രാഞ്ചൈസികള്‍ വിലയിരുത്തുന്നു. സീസണിലെ പകുതിയോളം മത്സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി ടൂര്‍ണമെന്റ് ഉപേക്ഷിക്കുക എന്ന തീരുമാനം സ്വീകരിക്കേണ്ടതില്ലെന്നും ടീമുകള്‍ പറയുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരം മാറ്റിവെയ്ക്കുകയും ചെയ്തു. അതേസമയം ഐപിഎല്ലിലെ ബയോ ബബ്ള്‍ സംവിധാനം ഒട്ടും സുരക്ഷിതമല്ലെന്ന് ഓസീസ് താരം ആദം സാംപ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറി ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയ ശേഷമാണ് ആദം സാംപ ബയോ ബബ്‌ളിനെ കുറിച്ച് പ്രതികരിച്ചത്.

Content Highlights: there is no going back now ipl teams covid 19