മുംബൈ: സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ടി. നടരാജന്‍ ഐ.പി.എല്‍ 14-ാം സീസണില്‍ നിന്ന് പുറത്ത്. 

കാല്‍മുട്ടിനേറ്റ പരിക്ക് കാരണം താരത്തിന് ഇനി ഈ സീസണില്‍ കളിക്കാനാകില്ലെന്ന് ഹൈദരാബാദ് ടീം വ്യക്തമാക്കി. താരത്തിന്റെ അഭാവം ഹൈദരാബാദിന് കനത്ത നഷ്ടമാണ്. ഹൈദരാബാദിനായി ആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ച നടരാജന്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. 

ഡെത്ത് ഓവറുകളില്‍ മികച്ച യോര്‍ക്കറുകളിലൂടെ റണ്ണൊഴുക്ക് നിയന്ത്രിക്കാന്‍ കഴിവുള്ള താരമായിരുന്നു നടരാജന്‍. നേരത്തെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കിടെ താരം എല്ലാം ഫോര്‍മാറ്റിലും ദേശീയ ടീമിനായി അരങ്ങേറിയിരുന്നു. 

ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പിനുള്ള ടീമില്‍ സ്ഥാനം ലഭിക്കേണ്ട താരമായിരുന്നു നടരാജന്‍. എന്നാല്‍ പരിക്കില്‍ നിന്ന് മുക്തനാകാന്‍ താരത്തിന്‍ എത്ര സമയം വേണ്ടിവരുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Content Highlights: T Natarajan Ruled Out Of IPL 2021 With Knee Injury