ചെന്നൈ: ഐ.പി.എല്ലില്‍ പഞ്ചാബിനെതിരായ തോല്‍വിയില്‍ ആശങ്കപ്പെടാനില്ലെന്ന് മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ്. തോറ്റെന്നു കരുതി നിരാശപ്പെട്ടിരിക്കില്ലെന്നും ശക്തമായി തിരിച്ചുവരുമെന്നും സൂര്യകുമാര്‍ വ്യക്തമാക്കി. ഒരു മത്സരത്തില്‍ വിജയിച്ചാല്‍ പിന്നീട് അതു തുടര്‍ക്കഥയാക്കുമെന്നും തിരിഞ്ഞുനോക്കേണ്ടി വരില്ലെന്നും സൂര്യകുമാര്‍ വ്യക്തമാക്കി.

'നെറ്റ്‌സില്‍ വളരെയധികം കഠിനധ്വാനം ചെയ്യുന്നുണ്ട്. എല്ലാ മത്സരങ്ങളിലും ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഇവിടെ അത് ഫലം കണ്ടില്ല. കളിയില്‍ അങ്ങനെയെല്ലാം സംഭവിക്കും. തിരിച്ചുവരും എന്നാണ് പ്രതീക്ഷ.' സൂര്യകുമാര്‍ പറയുന്നു. 

രോഹിത് 63 റണ്‍സ് നേടിയ മത്സരത്തില്‍ മുംബൈ ആറു വിക്കറ്റിന് 131 റണ്‍സാണ് അടിച്ചെടുത്തത്. മധ്യനിരയിലെ ബാറ്റിങ് തകര്‍ച്ചയാണ് അവരെ ചെറിയ സ്‌കോറിലൊതുക്കിയത്. ഈ സ്‌കോര്‍ അനായാസം മറികടന്ന പഞ്ചാബ് ഒമ്പത് വിക്കറ്റിന് വിജയം തൂത്തുവാരി. 

Content HIGHLIHTS: Suryakumar Yadav IPL 2021 Cricket