അഹമ്മദാബാദ്: കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. ഇതിനു പിന്നാലെ മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിന്റേയും ഭാര്യയുടേയും വിജയാഘോഷം ആരാധകരുടെ ഹൃദയം കവര്‍ന്നു. ചില്ലുവാതിലിന് അപ്പുറം നിന്ന് ഭാര്യ ദേവിഷ ഷെട്ടിയെ സൂര്യകുമാര്‍ ചുംബിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 

സഹീര്‍ ഖാന്റെ ഭാര്യയും ബോളിവുഡ് താരവുമായ സാഗരിക ഘാട്കയാണ് ഈ ചിത്രം ആദ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സാഗരിക ഇന്‍സ്റ്റാ സ്‌റ്റോറി ആയാണ് ചിത്രം പോസ്റ്റ് ചെയ്ത്. ഇതിന് പിന്നാലെ ആരാധകര്‍ ഈ ചിത്രം ഏറ്റെടുത്തു. 

സാമൂഹിക അകലം പാലിച്ചുള്ള ചുംബനം എന്നാണ് ചിത്രത്തെ കുറിച്ച് സൂര്യകുമാറിന്റെ കമന്റ്. മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ക്കൊപ്പം കുടുംബാംഗങ്ങളും ഐപിഎല്ലിന്റെ ഭാഗമായ ബയോ ബബ്‌ളിനുള്ളിലാണ്. താരങ്ങള്‍ക്കൊപ്പം മത്സരവേദികളിലേക്ക് ഇവരും യാത്ര ചെയ്യാറുണ്ട്.

Content Highlights: Surya Kumar Yadavs adorable kiss for wife is breaking the internet IPL 2021