ഹൈദരാബാദ്: കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ഇന്ത്യക്ക് സഹായഹസ്തവുമായി ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 30 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ടീം അറിയിച്ചു. ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങാനും കേന്ദ്ര സര്‍ക്കാറിന്റേയും സംസ്ഥാന സര്‍ക്കാറുകളുടേയും കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികള്‍ക്കുമാകും ഈ പണം ഉപയോഗിക്കുക. 

സണ്‍റൈസേഴ്‌സിന്റെ ഉടമകളായ സണ്‍ ഗ്രൂപ്പാണ് സംഭാവന നല്‍കുന്നത്. സണ്‍ ഗ്രൂപ്പിന്റെ ടെലിവിഷന്‍ ചാനലുകള്‍ വഴി കോവിഡ് ബോധവത്കരണം നടത്തുമെന്നും ക്ലബ്ബ് വ്യക്തമാക്കി. 

നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സും നിരവധി ക്രിക്കറ്റ് താരങ്ങളും സഹായഹസ്തവുമായെത്തിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും അനുഷ്‌ക ശര്‍മയും രണ്ട് കോടി രൂപയാണ് സംഭാവന ചെയ്തത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരു കോടി രൂപ നല്‍കിയിരുന്നു. 

Content Highlights: Sun Risers Hyderabad donates 30 crore rupees