അഹമ്മദാബാദ്:  ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തിന് ഇടയിലെ രസകരമായ ഒരു നിമിഷമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ കൗതുകമാവുന്നത്. ദിനേശ് കാര്‍ത്തികും ശിഖര്‍ ധവാനും തമ്മില്‍ മത്സരത്തിനിടയില്‍ കൊമ്പുകോര്‍ക്കുകയായിരുന്നു. എന്നാല്‍ വളരെ സൗഹൃദപരമായ തര്‍ക്കമായിരുന്നു അത്.

വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ധവാനെ പുറത്താക്കാന്‍ കാര്‍ത്തിക് അപ്പീല്‍ ചെയ്തു. എന്നാല്‍ റീപ്ലേയില്‍ ധവാന്‍ ക്രീസിന് പുറത്തായിരുന്നില്ല. ഇതോടെ കാര്‍ത്തിക്കിന്റെ സ്റ്റമ്പിങ് പാഴായി. ഇതിനു പിന്നാലെ ധവാനെ ചൂണ്ടി കാര്‍ത്തിക് ദേഷ്യത്തില്‍ എന്തോ പറഞ്ഞു. പെട്ടെന്ന് ബാറ്റ് നിലത്തിട്ട് ധവാന്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി ഇരുന്നു. കാര്‍ത്തിക് വീണ്ടും ദേഷ്യത്തില്‍ എന്തോ പറഞ്ഞശേഷം ചിരിക്കാന്‍ തുടങ്ങി. 

എന്താണ് ഇരുവര്‍ക്കും ഇടയിലെ സംഭാഷണമെന്ന് ആര്‍ക്കും മനസ്സിലായിട്ടില്ല. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി ആരാധകര്‍ ഈ വീഡിയോ പങ്കുവെയ്ക്കുന്നുണ്ട്.

Content Highlights: Shikhar Dhawan Drops To His Knees On Dinesh Karthiks Cue In Hilarious Banter IPL 2021