കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ നടന്ന പോരാട്ടം ഏറെ ആവേശം നിറഞ്ഞതായിരുന്നു. 221 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത പവര്‍ പ്ലേയില്‍ അഞ്ചു വിക്കറ്റിന് 31 റണ്‍സെന്ന നിലയിലേക്ക് തകര്‍ന്നു. എന്നാല്‍ പിന്നീട് ആന്ദ്രെ റസ്സലും പാറ്റ് കമ്മിന്‍സും ദിനേശ് കാര്‍ത്തിക്കും കൊല്‍ക്കത്തയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. കൊല്‍ക്കത്ത വിജയത്തിന് തൊട്ടരികില്‍ വരെ എത്തി.

ഇതിന് പിന്നാലെ കൊല്‍ക്കത്ത ടീമിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഈ പോരാട്ടവീര്യത്തെ ടീമിന്റെ സഹഉടമസ്ഥനായ ഷാരൂഖ് ഖാനും അഭിനന്ദിച്ചു. ട്വീറ്റിലൂടെയായിരുന്നു ബോളിവുഡ് താരത്തിന്റെ അഭിനന്ദനം.

ഏറെ ആവേശം നിറഞ്ഞ മത്സരമായിരുന്നെന്നും റസ്സലും കമ്മിന്‍സും കാര്‍ത്തിക്കും മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ഷാരൂഖ് ട്വീറ്റ് ചെയ്തു. അടുത്ത മത്സരത്തില്‍ വിജയപ്രതീക്ഷയും ഷാരൂഖ് പങ്കുവെച്ചു.

22 പന്തിസല്‍ 54 റണ്‍സാണ് റസ്സല്‍ അടിച്ചെടുത്തത്. ഇത്രയും പന്തില്‍ കാര്‍ത്തിക് 40 റണ്‍സ് നേടി. സാം കറന്റെ ഒരു ഓവറില്‍ 30 റണ്‍സ് അടിച്ച കമ്മിന്‍സ് 34 പന്തില്‍ 66 റണ്‍സ് അടിച്ചെടുത്തു. 

Content Highlights: Shah Rukh Khan Tweets After KKRs Defeat To CSK