ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ സുഹൃത്തുമായി മലയാളത്തില്‍ സംസാരിച്ച് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ബൗണ്ടറി ലൈനിന് സമീപത്ത് നിന്ന് ഗാലറിയിലിരിക്കുന്ന സുഹൃത്തിനോടും ഭാര്യയോടും സഞ്ജു സംസാരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ നിമിഷനേരത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

'സഞ്ജൂ.. ഇതാണ് വൈഫ്' എന്ന ആമുഖത്തോടെ സുഹൃത്ത് ഭാര്യയെ സഞ്ജുവിന് ആദ്യം പരിചയപ്പെടുത്തി. 'ഇപ്പോള്‍ കല്ല്യാണം കഴിഞ്ഞതേ ഉള്ളല്ലേ' എന്ന് സഞ്ജു തിരിച്ചുചോദിച്ചു. 'ഒരു മാസം ആയതേയുള്ളൂ..ഞാന്‍ അയച്ചിരുന്നല്ലോ' എന്ന് യുവാവ് മറുപടി നല്‍കുന്നുണ്ട്. അതാണ് എനിക്ക് ഓര്‍മയെന്ന് പറഞ്ഞ സഞ്ജു, തുടര്‍ന്ന് രണ്ടു പേരും ഇവിടെ സെറ്റില്‍ഡ് ആണോ എന്നും ചോദിക്കുന്നുണ്ട്. 

ദുബായിലാണ് ഹൈദരാബാദും രാജസ്ഥാനും തമ്മിലുള്ള മത്സരം നടന്നത്. 23 സെക്കന്റ്‌ ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ സഞ്ജുവിന്റെ സുഹൃത്ത് ആരാണെന്നത് വ്യക്തമല്ല. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ് അണിഞ്ഞാണ് സഞ്ജു സംസാരിക്കുന്നത്.

Content Highlights; Sanju Samson interacts with fan during IPL match