ദുബായ്: ഐപിഎല്ലില്‍ 3000 റണ്‍സ് തികച്ച് സഞ്ജു സാംസണ്‍. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലാണ് സഞ്ജു സാംസണ്‍ ഈ നേട്ടം സ്വന്തമാക്കിയത്. മുരളി വിജയ് (2619), വീരേന്ദര്‍ സേവാഗ് (2728), യുവരാജ് സിംഗ് (2750) എന്നിവരെ മറികടന്നാണ് സഞ്ജുവിന്റെ ഈ നേട്ടം. ഐപിഎല്‍ കരിയറില്‍ തന്റെ പതിനഞ്ചാം അര്‍ധ സെഞ്ചുറിയും സഞ്ജു ഈ മത്സരത്തില്‍ സ്വന്തമാക്കി.

ഐ.പി.എല്ലില്‍ 3000 റണ്‍സ് മറികടക്കുന്ന 19-ാമത്തെ താരമാണ് സഞ്ജു. 117 മത്സരങ്ങളില്‍ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്‌

സണ്‍റൈസേഴ്‌സിനെതിരെ 57 പന്തില്‍ നിന്ന് 82 റണ്‍സെടുത്ത് പുറത്തായ സഞ്ജു  ശിഖര്‍ ധവാനെ മറികടന്ന് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി.പത്തുമത്സരങ്ങളില്‍ നിന്ന്‌ 436 റണ്‍സാണ് ഈ സീസണില്‍ സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി.

Content highlights: Sanju samson completes 3000 runs in IPL