ബെംഗളൂരു: ഐ.പി.എല്‍ 14-ാം സീസണ്‍ പുനരാരംഭിക്കുന്നതിന് മുന്‍പ് പിന്മാറിയ താരങ്ങള്‍ക്ക് പകരക്കാരെ പ്രഖ്യാപിച്ച് റോയല്‍ ചഞ്ചേഴ്‌സ് ബാംഗ്ലൂര്‍.

ആദം സാംപ, കെയ്ന്‍ റിച്ചാഡ്‌സണ്‍, ഡാനിയല്‍ സാംസ്, ഫിന്‍ അലന്‍ എന്നിവരാണ് പിന്മാറിയ താരങ്ങള്‍. ഇവര്‍ക്ക് പകരം ശ്രീലങ്കന്‍ സ്പിന്നര്‍ വാനിഡു ഹസരംഗ, പേസര്‍ ദുഷ്മാന്ത ചമീര, സിംഗപ്പൂര്‍ ഓള്‍റൗണ്ടര്‍ ടിം ഡേവിഡ് എന്നിവരെയാണ് ആര്‍.സി.ബി പുതുതായി സൈന്‍ ചെയ്തിരിക്കുന്നത്. 

ബയോ ബബിളിനുള്ളില്‍ കോവിഡ് പടര്‍ന്നതോടെ ഇക്കഴിഞ്ഞ മേയിലാണ് ഐ.പി.എല്‍ 14-ാം സീസണ്‍ താത്കാലികമായി നിര്‍ത്തിവെച്ചത്. സെപ്റ്റംബര്‍ 19-ന് യു.എ.ഇയിലാണ് ടടൂര്‍ണമെന്റ് പുനരാരംഭിക്കുന്നത്.

അടുത്തിടെ സമാപിച്ച ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് വാനിഡു ഹസരംഗ. പരമ്പരയിലെ താരവും ഹംസരംഗയായിരുന്നു. ഓസീസ് സ്പിന്നര്‍ ആദം സാംപയ്ക്ക് പകരമാണ് ഹംസരംഗയെ ടീമിലെടുത്തിരിക്കുന്നത്.

Content Highlights: RCB announced replacement players for the remainder of IPL 2021