ഷാര്‍ജ: ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തിന്റെ ആവേശത്തില്‍ ചൂടുപിടിച്ച് താരങ്ങളും. മത്സരത്തിനിടെ ഡല്‍ഹി താരം ആര്‍ അശ്വിന് ദേഷ്യം നിയന്ത്രിക്കാനായില്ല. കൊല്‍ക്കത്ത താരങ്ങളായ ഇയാന്‍ മോര്‍ഗനോടും ടിം സൗത്തിയോടും അശ്വിന്‍ കയര്‍ത്തു.

ഡല്‍ഹി ഇന്നിങ്‌സിലെ അവസാന ഓവറിലാണ് സംഭവം. ടിം സൗത്തിയായിരുന്നു ആ ഓവര്‍ എറിഞ്ഞത്. ആദ്യ പന്തില്‍തന്നെ അശ്വിന്‍ പുറത്തായി. വിക്കറ്റ് ആഘോഷിക്കുന്നതിനിടയില്‍ സൗത്തി അശ്വിനെ പരിഹസിക്കുന്ന രീതിയില്‍ സംസാരിച്ചു.

ഇതില്‍ കുപിതനായ അശ്വിന്‍ സൗത്തിക്ക് മറുപടി നല്‍കി. ഇതിന് പിന്നാലെ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ അശ്വിനോട് ദേഷ്യപ്പെട്ട് സംസാരിച്ചു. ഇതോടെ അശ്വിന്‍ മോര്‍ഗന് അടുത്തേക്ക്‌ നടന്നടുക്കുകയായിരുന്നു. എന്നാല്‍ അശ്വിനെ തടഞ്ഞ് ദിനേശ് കാര്‍ത്തിക് പ്രശ്‌നം പരിഹരിച്ചു. 

മത്സരത്തില്‍ 128 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത വിജയിച്ചു. 10 പന്ത് ശേഷിക്കെ മൂന്നു വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം.

Content Highlights: Ravi Ashwin involves in a heated conversation with Tim Southee and Eoin Morgan in Sharjah IPL 2021