ന്യൂഡല്‍ഹി:  സഞ്ജു സാംസണെ ക്യാപ്റ്റനാക്കിയത് രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തതു പോലെ തോന്നുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്.

രാജസ്ഥാന്‍ ഒരു ടീം എന്ന നിലയിലല്ല 11 വ്യക്തികളെന്ന തരത്തിലാണ് കളിക്കളത്തില്‍ കാണപ്പെടുന്നതെന്ന മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജയുടെ അഭിപ്രായത്തോട് യോജിച്ചുകൊണ്ടാണ് സെവാഗ് ഇക്കാര്യം പറഞ്ഞത്. 

ക്രിസ്ബസിന്റെ പ്രത്യേക അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും. 

''രാജസ്ഥാന്‍ റോയല്‍സിലെ മറ്റു കളിക്കാര്‍ക്ക് സഞ്ജുവിനെ ക്യാപ്റ്റനാക്കിയത് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. രാജസ്ഥാന്‍ ടീമിലെ വിദേശ താരങ്ങള്‍ പോലും സഹതാരങ്ങളുമായി അധികം സംസാരിക്കുന്നത് കാണാറില്ല. അവര്‍ ഒരു ടീമെന്ന പോലെയല്ല കാണപ്പെടുന്നത്.'' - സെവാഗ് വ്യക്തമാക്കി.

സെവാഗിന്റെയും ഓജയുടെയും വിമര്‍ശനങ്ങളോട് രാജസ്ഥാന്‍ മാനേജ്‌മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlights: Rajasthan Royals players don t seem happy Sanju Samson being given captaincy