ന്യൂഡല്‍ഹി: ബയോബബിളിനുള്ളിലെ കോവിഡ് രോഗവ്യാപനം കാരണം നിര്‍ത്തിവെച്ച ഐ.പി.എല്‍ 14-ാം സീസണ്‍ അടുത്ത മാസം പുനരാരംഭിക്കാനിരിക്കെ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി.

ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങള്‍ക്കുള്ള രാജസ്ഥാന്‍ ടീമില്‍ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്ട്‌ലര്‍ പങ്കെടുക്കില്ല.

ബട്ട്‌ലറും ഭാര്യ ലൂയിസും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ പിന്മാറ്റം. രാജസ്ഥാന്‍ റോയല്‍സ് തന്നെ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. 

Rajasthan Royals player Jos Buttler to miss remainder of IPL 2021

ബട്ട്‌ലറിന് പകരം ന്യൂസീലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്പ്‌സിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 29 മത്സരങ്ങള്‍ പൂര്‍ത്തിയായ ശേഷം ഇക്കഴിഞ്ഞ മേയിലാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐ.പി.എല്‍ താത്കാലികമായി നിര്‍ത്തിവെച്ചത്. സെപ്റ്റംബര്‍ 19-ന് യു.എ.ഇയിലാണ് ടൂര്‍ണമെന്റ് പുനരാരംഭിക്കുന്നത്.

Content Highlights: Rajasthan Royals player Jos Buttler to miss remainder of IPL 2021