ചെന്നൈ: ഐ.പി.എല്‍ 14-ാം സീസണിന്റെ തുടക്കത്തില്‍ തന്നെ രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി. വിരലിന് പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. പരിക്കിനെ തുടര്‍ന്ന് സീസണില്‍ ഇനിയുള്ള മത്സരങ്ങളില്‍ താരത്തിന് പങ്കെടുക്കാനാകില്ലെന്ന് ടീം അറിയിച്ചു.

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. ക്രിസ് ഗെയ്ലിന്റെ ക്യാച്ച് കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിനിടെയാണ് പരിക്കേറ്റത്. ഇതോടെ താരം പന്തെറിഞ്ഞിരുന്നില്ല. 

തുടര്‍ന്ന് മത്സര ശേഷം നടത്തിയ വിദഗ്ധ പരിശോധനയില്‍ വിരലിന് പൊട്ടലുള്ളതായി മെഡിക്കല്‍ സംഘം കണ്ടെത്തുകയായിരുന്നു.

Content Highlights:  Rajasthan Royals All-Rounder Ben Stokes Ruled Out Of IPL 2021