മുംബൈ:  ഇന്ത്യയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഐ.പി.എല്ലിലെ ബയോ ബബ്ള്‍ സുരക്ഷ കടുപ്പിച്ച് ബിസിസിഐ. രണ്ടു ദിവസം കൂടുമ്പോള്‍ കോവിഡ് ടെസ്റ്റ് നടത്തും. നേരത്തെ അഞ്ചു ദിവസത്തില്‍ ഒരിക്കലാണ് ബയോ ബബ്‌ളിനുള്ളില്‍ ഉള്ളവരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നത്. താമസിക്കുന്ന ഹോട്ടലിന് പുറത്തുനിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ഇനി പറ്റില്ലെന്നും ബിസിസിഐ വ്യക്തമാക്കി. 

ഐപിഎല്ലിന്റെ ഭാഗമായുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. മെയ് ഒന്നിനാകും വാക്‌സിന്‍ നല്‍കുക. 

ഏപ്രില്‍ ഒമ്പതിന് തുടങ്ങിയ ഐപിഎല്ലിന്റെ ഫൈനല്‍ നടക്കുക മെയ് 30-നാണ്. നേരത്തെ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഓസീസ് താരങ്ങളായ ആദം സാംപയും കെയ്ന്‍ റിച്ചാര്‍ഡ്‌സണും നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്ത്യന്‍ താരം ആര്‍ അശ്വിനും ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു.

Content Highlights: No Outside Food More Frequent Covid 19 Testing for All in IPL Bio bubble