കൊല്‍ക്കത്ത: ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഒരു താരത്തിന് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊല്‍ക്കത്തയുടെ ന്യൂസീലന്റ് ബാറ്റ്‌സ്മാന്‍ ടിം സെയ്‌ഫേര്‍ട്ട് ആണ് കോവിഡ് പോസിറ്റീവായത്. ന്യൂസീലന്റ് താരങ്ങള്‍ക്കൊപ്പം ഞായറാഴ്ച്ച നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയായിരുന്നു സെയ്‌ഫേര്‍ട്ട്. ഇതോടെ താരങ്ങളുടെ യാത്ര മുടങ്ങി. 

സെയ്‌ഫേര്‍ട്ടിന് കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് ടീം റിപ്പോര്‍ട്ട് ചെയ്യുന്നു. അഹമ്മദാബാദിലുള്ള താരത്തെ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് മാറ്റും. ചെന്നൈ ബാറ്റിങ് കോച്ച് മൈക്ക് ഹസ്സിയെ ചികിത്സിക്കുന്നിടത്തേക്കാണ് സെയ്‌ഫേര്‍ട്ടിനേയും മാറ്റുക. ഇതിനായി എയര്‍ ആംബുലന്‍സ് സൗകര്യം ഉപയോഗിക്കും. നേരത്തെ കൊല്‍ക്കത്ത താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിയും സന്ദീപ് വാര്യരും കോവിഡ് പോസിറ്റീവ് ആയിരുന്നു. 

അതിനിടയില്‍ ചെന്നൈ താരം മൈക്ക് ഹസ്സി കോവിഡ് നെഗറ്റീവ് ആയി. എങ്കിലും ഹസ്സി ക്വാറന്റെയ്‌നില്‍ തുടരുമെന്ന് ചെന്നൈ ടീം അറിയിച്ചു. 

Content Highlights: New Zealand Batsman Tim Seifert Tests Positive For COVID 19 IPL 2021