ചെന്നൈ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനെ ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിന് ആന്‍ജിയോപ്ലാസ്റ്റി നടത്തി. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നിലവില്‍ ഐപിഎലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ബൗളിങ് പരിശീലകനാണ് മുത്തയ്യ മുരളീധരന്‍. 2015 മുതല്‍ മുത്തയ്യ ടീമിനൊപ്പമുണ്ട്.