ന്യൂഡല്‍ഹി: കൂടുതല്‍ താരങ്ങള്‍ക്ക് കൂടി കോവിഡ് ബാധിച്ചതോടെ ഐ.പി.എല്‍ 14-ാം സീസണ്‍ താത്കാലികമായി നിര്‍ത്തിവെക്കാനുള്ള ബി.സി.സി.ഐ തീരുമാനത്തില്‍ കൂടുതല്‍ വേദനിക്കുന്നത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആരാധകരാണ്.

കഴിഞ്ഞ 13 സീസണുകളില്‍ വെച്ച് ഏറ്റവും മികച്ച തുടക്കമാണ് ഇത്തവണ ആര്‍.സി.ബിക്ക് ലഭിച്ചത്. കഴിഞ്ഞ സീസണുകളില്‍ അന്യം നിന്ന കിരീടം ഇത്തവണ ടീം സ്വന്തമാക്കുമെന്ന് ആരാധകരും സ്വപ്‌നം കണ്ടു. ആ സ്വപ്‌നമാണ് സീസണ്‍ റദ്ദാക്കിയതോടെ പൊലിഞ്ഞത്. 

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ട്രോളന്‍മാരും ലക്ഷ്യം വെയ്ക്കുന്നത് ആര്‍.സി.ബിയെ തന്നെയാണ്. ഏഴു മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി പ്ലേ ഓഫ് ഉറപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് ഇത്തവണ ബാംഗ്ലൂര്‍ ടീം പുറത്തെടുത്തത്. 

IPL 2021 suspension ends dream run of Virat Kohli s RCB team

സീസണ്‍ റദ്ദാക്കിയപ്പോള്‍ എട്ടു ഫ്രാഞ്ചൈസികളില്‍ ഏറ്റവും കൂടുതല്‍ നിരാശയും ഒരുപക്ഷേ ആര്‍.സി.ബി ക്യാമ്പിനായിരിക്കും. മുന്‍ സീസണുകളിലൊന്നും കണ്ടിട്ടില്ലാത്ത ആര്‍.സി.ബി ടീമിനെയാണ് ഇത്തവണ കണ്ടത്. ശക്തമായ ബാറ്റിങ് ലൈനപ്പ്, മികച്ച മധ്യനിര, മികച്ച ബൗളിങ് നിര തുടങ്ങി കാര്യങ്ങളെല്ലാം ടീമിന് അനുകൂലമായിരുന്നു. ഈ സാഹചര്യത്തിലാണ് ടൂര്‍ണമെന്റ് താത്കാലികമായി റദ്ദാക്കിയത്. അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ച ടൂര്‍ണമെന്റ് ഇനി നടക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല.

IPL 2021 suspension ends dream run of Virat Kohli s RCB team

IPL 2021 suspension ends dream run of Virat Kohli s RCB team

Content Highlights: IPL 2021 suspension ends dream run of Virat Kohli s RCB team