അബുദാബി: ഐ.പി.എല്ലില്‍ പുതിയ റെക്കോഡുമായി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഐ.പി.എല്ലില്‍ ഒരു ടീമിനെതിരേ 1000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 18 റണ്‍സ് പൂര്‍ത്തിയാക്കിയതോടെ മുംബൈ ക്യാപ്റ്റന്‍ റെക്കോഡ് പുസ്തകത്തില്‍ ഇടം നേടുകയായിരുന്നു. മത്സരത്തില്‍ 30 പന്തില്‍ 33 റണ്‍സെടുത്ത് രോഹിത് പുറത്തായി. 

പഞ്ചാബ് കിങ്‌സിനെതിരേ 943 റണ്‍സ് നേടിയിട്ടുള്ള ഡേവിഡ് വാര്‍ണറാണ്  ഈ നേട്ടത്തില്‍ രോഹിതിന് പിന്നിലുള്ളത്. കൊല്‍ക്കത്തയ്‌ക്കെതിരേ വാര്‍ണര്‍ 915 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍  വിരാട് കോലി 909 റണ്‍സ് നേടിയിട്ടുണ്ട്. 

കൊല്‍ക്കത്തയ്‌ക്കെതിരേ 29 മത്സരങ്ങളില്‍ നിന്ന് 1015 റണ്‍സാണ് രോഹിതിന്റെ അക്കൗണ്ടിലുള്ളത്. രണ്ട് തവണ സെഞ്ചുറി നേടുകയും ചെയ്തിട്ടുണ്ട്.

Content Highlights:  IPL 2021 Rohit becomes first player to score 1000 runs against single opposition