മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിച്ച് കളത്തിലിറങ്ങിയതോടെ റെക്കോഡ് ബുക്കില്‍ പേരുചേര്‍ത്ത് യുവതാരം ഋഷഭ് പന്ത്. 

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ ക്യാപ്റ്റനെന്ന നേട്ടമാണ് 23-കാരനായ പന്ത് സ്വന്തമാക്കിയത്. 

ശ്രേയസ് അയ്യര്‍ തോളിന് പരിക്കേറ്റ് പുറത്തായതോടെയാണ് ഡല്‍ഹി മാനേജ്‌മെന്റ് പന്തിനെ ചുമതലയേല്‍പ്പിക്കുന്നത്. 

സ്റ്റീവ് സ്മിത്ത്, വിരാട് കോലി, സുരേഷ് റെയ്‌ന, ശ്രേയസ് അയ്യര്‍ എന്നിവരാണ് പന്തിന് മുമ്പ് ഐ.പി.എല്ലിലെ പ്രായം കുറഞ്ഞ ക്യാപ്റ്റന്‍മാര്‍.

Content Highlights:  IPL 2021 Rishabh Pant becomes 5th youngest captain in IPL