ന്യൂഡല്‍ഹി: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പരിശസീലക സ്ഥാനമൊഴിഞ്ഞ് മുന്‍ ഓസ്‌ട്രേലിയന്‍ താരം സൈമണ്‍ കാറ്റിച്ച്. 

വ്യക്തിപരമായ കാരണങ്ങളാണ് കാറ്റിച്ചിന്റെ പിന്മാറ്റത്തിന് പിന്നിലെന്ന് ആര്‍.സി.ബി ശനിയാഴ്ച അറിയിച്ചു. സെപ്റ്റംബര്‍ 19-ന് ഐ.പി.എല്‍ പുനരാരംഭിക്കാനിരിക്കെയാണ് കാറ്റിച്ചിന്റെ പിന്മാറ്റം. 

നിലവില്‍ ടീമിന്റെ ക്രിക്കറ്റ് ഡയറക്ടറായ മൈക്ക് ഹെസ്സന് മുഖ്യ പരിശീലകന്റെ അധിക ചുമതല നല്‍കിയിട്ടുണ്ട്. പുതിയ പരിശീലകനെ നിയമിക്കാന്‍ അധികം സമയമില്ലാത്തതിനാലാണ് ആര്‍.സി.ബിയുടെ ഈ നീക്കം. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇടയ്ക്ക് വെച്ച് നിര്‍ത്തിവെച്ച ഐ.പി.എല്ലില്‍ നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് ഏഴു ജയങ്ങളുമായി ആര്‍.സി.ബി പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

Content Highlights: IPL 2021 RCB head coach Simon Katich steps down