ന്യൂഡല്‍ഹി: കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതോടെ ഐ.പി.എല്ലിന്റെ 14-ാം സീസണ്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നതായി ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രഖ്യാപിച്ചിരുന്നു. 

ഇതോടെ ഇനി ശേഷിക്കുന്ന മത്സരങ്ങള്‍ നടക്കുമോ അങ്ങനെ നടക്കുമെങ്കില്‍ അത് എപ്പോള്‍ എന്നൊക്കെയാണ് ക്രിക്കറ്റ് പ്രേമികള്‍ ഉയര്‍ത്തുന്ന ചോദ്യം. 

ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഐ.പി.എല്‍ ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍. ഇനി 31 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ അവശേഷിക്കുന്നത്. 

എപ്പോഴാണെങ്കിലും ബാക്കിയുള്ള 31 മത്സരങ്ങള്‍ നടത്തുമെന്ന് പട്ടേല്‍ ന്യൂ18-നോട് പ്രതികരിച്ചു. 

'' ശേഷിക്കുന്ന 31 മത്സരങ്ങള്‍ സാധിക്കുമ്പോള്‍ പൂര്‍ത്തിയാക്കും. ഒക്ടോബര്‍ - നവംബര്‍ വിന്‍ഡോയില്‍ ഐ.സി.സി ടി20 ലോകകപ്പിന് മുമ്പോ അതിന് ശേഷമോ എപ്പോഴാണെന്ന കാര്യം നോക്കണം.'' - ബ്രിജേഷ് പട്ടേല്‍ പറഞ്ഞു.

Content Highlights: IPL 2021 BCCI will explore A Window to complete suspended IPL