ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ ശാരീരികക്ഷമത തെളിയിച്ചു. ഇതോടെ  ഐ.പി.എല്ലില്‍ കളിക്കാനുള്ള യോഗ്യതയും താരം സ്വന്തമാക്കി. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് താരം കളിക്കുന്നത്. 

പരിക്കുകള്‍ സ്ഥിരമായി അലട്ടുന്ന ഇഷാന്തിന് കഴിഞ്ഞ ഐ.പി.എല്‍ സീസണ്‍ നഷ്ടമായിരുന്നു. കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കുമൂലം പുതിയ സീസണില്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ താരത്തിന് സാധിച്ചില്ല.

പരിക്കില്‍ നിന്നും മുക്തനായ ഇഷാന്ത് ഉടന്‍ തന്നെ ഈ സീസണില്‍ കളിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡല്‍ഹി ബൗളര്‍മാര്‍ പ്രത്യേകിച്ച് റബാദയും മേരിവാലയും ഫോമിലേക്കുയരാത്തത് ടീമിന് തലവേദന സൃഷ്ടിക്കുന്നു. ഇഷാന്തിന്റെ വരവോടെ ടീം കരുത്താര്‍ജിക്കുമെന്ന് പരിശീലകന്‍ റിക്കി പോണ്ടിങ് പറഞ്ഞു.  നിലവില്‍ മൂന്നു മത്സരങ്ങളില്‍ നിന്നും രണ്ട് വിജയങ്ങളുമായി പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഡല്‍ഹി ക്യാപിറ്റല്‍സ്.

Content Highlights: Delhi Capitals pacer Ishant Sharma fit to play