മുംബൈ: ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ക്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. 

മുംബൈയിലെത്തിയ താരം നേരത്തെ നടത്തിയ ടെസ്റ്റില്‍ നെഗറ്റീവ് ഫലവുമായി ഹോട്ടലില്‍ നിര്‍ബന്ധിത ക്വാറന്റീനിലായിരുന്നു. 

തുടര്‍ന്ന് രണ്ടാമത് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ബൗളിങ് നിരയിലെ പ്രധാനിയായിരുന്നു നോര്‍ക്യ. 

നേരത്തെ ഡല്‍ഹി താരം അക്‌സര്‍ പട്ടേലിനും കോവിഡ് ബാധിച്ചിരുന്നു. രോഗം ഭേദമായി ടീമിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ് താരം.

Content Highlights: Delhi Capitals fast bowler Anrich Nortje tests positive for COVID-19