മുംബൈ:  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളര്‍ ശിവം മാവിയുടെ കമന്റ് കേട്ട് കണ്ണു നിറഞ്ഞെന്ന് ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. ഇഎസ്പിഎന്‍ നടത്തിയ അഭിമുഖത്തിനിടെയാണ് സ്റ്റെയ്ന്‍ കണ്ണുനിറഞ്ഞ കഥ പറഞ്ഞത്. സ്റ്റെയ്‌നിനെപ്പോലെ ഒരു ബൗളറാകണം എന്നായിരുന്നു ശിവം മാവിയുടെ കമന്റ്. 

ഐപിഎല്ലില്‍ തിങ്കളാഴ്ച്ച നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ചിരുന്നു. ഈ മത്സരത്തില്‍ കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ശിവം മാവി ആയിരുന്നു. നാല് ഓവറില്‍ 15 ഡോട്ട് ബോള്‍ എറിഞ്ഞ ശിവം 13 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. 

'ശിവം മാവിയുടെ വാക്കുകള്‍ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞു. ലോകത്തിന്റെ ഏതെങ്കിലും കോണിലുള്ള ഒരാള്‍ക്ക് എന്റെ ബൗളിങ് പ്രചോദനമാകുമെന്ന് കരുതി ഞാന്‍ ഇതുവരെ കളിച്ചിട്ടില്ല.' സ്‌റ്റെയ്ന്‍ അഭിമുഖത്തില്‍ പറയുന്നു. 

ക്രിസ് ഗെയ്‌ലിനെ പൂജ്യത്തിന് പുറത്താക്കിയ ശിവം മികച്ച ബൗളറാണെന്നും സ്റ്റെയ്ന്‍ പറയുന്നു. ശിവത്തിന്റെ ബൗളിങ് മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെന്നും സ്റ്റെയ്ന്‍ വ്യക്തമാക്കി.

Content Highlights: Dale Steyn after young Indian pacer Shivam Mavi calls him idol