അഹമ്മദാബാദ്: ഐ.പിഎലില്‍ 5000 റണ്‍സ് തികയ്ക്കുന്ന ആറാമനായി എ.ബി. ഡിവിലിയേഴ്‌സ്. ചൊവ്വാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 22 റണ്‍സെടുത്തപ്പോഴാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം 5000 റണ്‍സ് തികച്ചത്. അക്‌സര്‍ പട്ടേലിനെ സിക്‌സ് അടിച്ചുകൊണ്ടാണ് നാഴികക്കല്ല് പിന്നിട്ടത്.

2008-ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിലൂടെ ഐ.പി.എല്‍. കളിച്ചുതുടങ്ങിയ ഡിവിലിയേഴ്‌സ് 2011 മുതല്‍ ബാംഗ്ലൂരിനുവേണ്ടി കളിക്കുന്നു. ഇതില്‍ മൂന്നു സെഞ്ചുറിയും 40 അര്‍ധസെഞ്ചുറിയുമുണ്ട്.

വിരാട് കോലി (6041), സുരേഷ് റെയ്‌ന (5472), ശിഖര്‍ ധവാന്‍ (5462), രോഹിത് ശര്‍മ (5431), ഡേവിഡ് വാര്‍ണര്‍ (5390) എന്നിവരാണ് ഐ.പി.എലില്‍ നേരത്തേ അയ്യായിരം റണ്‍സെടുത്തത്.

ഐ.പി.എല്ലില്‍ 5000 റണ്‍സ് മറികടക്കുന്ന രണ്ടാമത്തെ മാത്രം വിദേശ താരം കൂടിയാണ് ഡിവിലിയേഴ്‌സ്. ഓസ്‌ട്രേലിയന്‍ താരമായ സണ്‍റൈസേഴ്‌സിന്റെ ഡേവിഡ് വാര്‍ണര്‍ ആണ് ഈ നേട്ടം ആദ്യമായി കരസ്ഥമാക്കിയത്.

Content Highlights: AB deVilliers scores 5000 runs in IPL