കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓപ്പണറും ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനുമായ നിതീഷ് റാണ കോവിഡ് മുക്തനായി. മാര്‍ച്ച് 21 ന് ടീമിനൊപ്പം ചേരാനൊരുങ്ങുമ്പോള്‍ ഹോട്ടലില്‍ വെച്ചുനടത്തിയ ടെസ്റ്റിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

താരത്തിന് ഇന്ന് കോവിഡ് നെഗറ്റീവായി. റാണ ഉടന്‍ ടീമിനൊപ്പം പരിശീലനത്തിനിറങ്ങും. 2018-ലാണ് താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തുന്നത്. 

അടുത്തയാഴ്ച ആരംഭിക്കുന്ന ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സിന്റെ ആദ്യ എതിരാളി. രണ്ടുതവണ ചാമ്പ്യന്മാരായ കൊല്‍ക്കത്ത കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.

Content Highlights: KKR's Nitish Rana tests negative for COVID-19 after positive test scare