ചെന്നൈ: ഐ.പി.എല്‍ 2021 സീസണിന് മുന്നോടിയായി നടന്ന താരലേലത്തില്‍ റെക്കോഡ് നേട്ടവുമായി ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസ്. വ്യാഴാഴ്ച നടന്ന ലേലത്തില്‍ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 16.25 കോടി രൂപയ്ക്ക് മോറിസിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.
മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ പേരിലുണ്ടായിരുന്ന 16 കോടിയുടെ റെക്കോഡാണ് മോറിസ് മറികടന്നത്. അന്ന് ഡല്‍ഹി ടീമാണ് യുവിയെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കിയത്.
ന്യൂസീലന്‍ഡ് താരം കൈല്‍ ജാമിസനാണ് ഇത്തവണ ഉയര്‍ന്ന തുക ലഭിച്ച രണ്ടാമത്തെ താരം. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് 15 കോടി രൂപയ്ക്കാണ് ജാമിസണെ സ്വന്തമാക്കിയത്.
അതേസമയം ലേലത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് അര്‍ജുനെ മുംബൈ തങ്ങളുടെ ഭാഗമാക്കിയത്. താരത്തിനായി മറ്റ് ഫ്രാഞ്ചൈസികളാരും തന്നെ രംഗത്ത് വന്നില്ല.
പഞ്ചാബ് കിങ്സ് റിലീസ് ചെയ്ത ഓസീസ് താരം ഗ്ലെന്‍ മാക്സ്വെല്ലിനെ 14.25 കോടി രൂപയ്ക്ക് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. 14 കോടിക്ക് പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ച ഓസീസ് താരം ജൈ റിച്ചാര്‍ഡ്‌സനാണ് ഉയര്‍ന്ന തുക ലഭിച്ച നാലാമത്തെ താരം.
മലയാളി താരങ്ങളായ സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരെ 20 ലക്ഷം രൂപ വീതം നല്‍കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി.
ചെന്നൈ സൂപ്പര്‍ കിങ്‌സ് 9.25 കോടി രൂപയ്ക്ക് ടീമിലെത്തിച്ച കൃഷ്ണപ്പ ഗൗതമാണ് ഇന്ത്യന്‍ താരങ്ങളില്‍ ഉയര്‍ന്ന തുക ലഭിച്ച താരം. മോയിന്‍ അലിയെ ഏഴു കോടി രൂപയ്ക്കും ചെന്നൈ സ്വന്തമാക്കി.
മുംബൈ ഇന്ത്യന്‍സ്
നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍ (5 കോടി), ആദം മില്‍നെ (3.20 കോടി), പിയുഷ് ചൗള (2.40 കോടി), ജിമ്മി നീഷം (50 ലക്ഷം), യുദ്വീര്‍ ചാരക് (20 ലക്ഷം), മാര്‍ക്കോ ജെന്‍സണ്‍, അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ (20 ലക്ഷം)
പഞ്ചാബ് കിങ്‌സ്
ജൈ റിച്ചാര്‍ഡ്‌സണ്‍ (14 കോടി), റിലി മെറിഡിത്ത് (8 കോടി), ഷാരൂഖ് ഖാന്‍ (5.25 കോടി), മോയ്‌സസ് ഹെന്റിക്വസ് (4.20 കോടി), ഡേവിഡ് മലന്‍ (1.50 കോടി), ഫാബിയന്‍ അലന്‍ (75 ലക്ഷം), ജലജ് സക്‌സേന (30 ലക്ഷം), ഉത്കര്‍ഷ് സിങ് (20 ലക്ഷം), സൗരഭ് കുമാര്‍ (20 ലക്ഷം).
ചെന്നൈ സൂപ്പര്‍ കിങ്‌സ്
കൃഷ്ണപ്പ ഗൗതം (9.25 കോടി), മോയിന്‍ അലി (ഏഴ് കോടി), ചേതേശ്വര്‍ പൂജാര (50 ലക്ഷം), എം.ഹരിശങ്കര്‍ റെഡ്ഡി (20 ലക്ഷം), കെ. ഭഗത് വര്‍മ (20 ലക്ഷം), സി. ഹരിനിഷാന്ത് (20 ലക്ഷം).
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്
ഷാക്കിബ് അല്‍ ഹസന്‍ (3.20 കോടി), ഹര്‍ഭജന്‍ സിങ് (2 കോടി), ബെന്‍ കട്ടിങ് (75 ലക്ഷം), കരുണ്‍ നായര്‍ (50 ലക്ഷം), പവന്‍ നേഗി (50 ലക്ഷം), ഷെല്‍ഡന്‍ ജാക്‌സന്‍ (20 ലക്ഷം), വൈഭവ് അറോറ (20 ലക്ഷം), വെങ്കടേഷ് അയ്യര്‍ (20 ലക്ഷം).
റോയല്‍ ചാലഞ്ചേഴ്‌സ്
ഗ്ലെന്‍ മാക്‌സ്വെല്‍ (14.25 കോടി), കൈല്‍ ജാമിസണ്‍ (15 കോടി), ഡാനിയല്‍ ക്രിസ്റ്റ്യന്‍ (4.80 കോടി), സച്ചിന്‍ ബേബി (20 ലക്ഷം), രജത് പാട്ടിദാര്‍ (20 ലക്ഷം), മുഹമ്മദ് അസ്ഹറുദ്ദീന്‍ (20 ലക്ഷം), സുയേഷ് പ്രഭുദേശായ് (20 ലക്ഷം), കെ.എസ്. ഭരത് (20 ലക്ഷം), ആകാശ് സിങ് (20 ലക്ഷം).
രാജസ്ഥാന്‍ റോയല്‍സ്
ക്രിസ് മോറിസ് (16.25 കോടി), ശിവം ദുബെ (4.4 കോടി), ചേതന്‍ സക്കറിയ (1.20 കോടി), മുസ്തഫിസുര്‍ റഹ്മാന്‍ (1 കോടി), ലിയാം ലിവിങ്സ്റ്റണ്‍ (75 ലക്ഷം), കെ.സി. കരിയപ്പ (20 ലക്ഷം).
ഡല്‍ഹി ക്യാപ്പിറ്റല്‍സ്
ടോം കറന്‍ (5.25 കോടി), സ്റ്റീവ് സ്മിത്ത് (2.20 കോടി), സാം ബില്ലിങ്‌സ് (2 കോടി), ഉമേഷ് യാദവ് (1 കോടി), വിഷ്ണു വിനോദ് (20 ലക്ഷം), റിപാല്‍ പട്ടേല്‍ (20 ലക്ഷം), ലുക്മാന്‍ ഹുസൈന്‍ മെറിവാല (20 ലക്ഷം), എം. സിദ്ധാര്‍ഥ് (20 ലക്ഷം).
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
കേദാര്‍ ജാദവ് (2 കോടി), മുജീബുര്‍ റഹ്മാന്‍ (1.50 കോടി), ജെ. സുചിത് (30 ലക്ഷം).
ലേലത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: IPL Auction 2021 Live Updates