ചെന്നൈ: ഐ.പി.എല്‍ 14-ാം സീസണിന് മുന്നോടിയായി ക്യാപ്റ്റന്‍ വിരാട് കോലിയും ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്‌സും ചെന്നൈയിലെത്തി. 

ഇരുവരും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ബയോ ബബിളില്‍ പ്രവേശിച്ചു. ഹോട്ടല്‍ മുറിയില്‍ ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ഇരുവരും പരിശീലനത്തിനായി ടീമിനൊപ്പം ചേരുക. വ്യാഴാഴ്ചയാണ് കോലി ചെന്നൈയിലെത്തിയത്.

IPL 2021 Virat Kohli joins Royal Challengers Bangalore bio-bubble 

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര വിജയത്തിനു ശേഷം തിങ്കളാഴ്ചയാണ് കോലി ഇന്ത്യന്‍ ടീമിന്റെ ബയോ ബബിള്‍ വിട്ടത്. ജനുവരി അവസാനം മുതല്‍ ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായുള്ള ബയോ സെക്യുര്‍ ബബിളിന്റെ ഭാഗമായിരുന്നു. 

കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കന്‍ താരം ഡിവില്ലിയേഴ്‌സ് ചെന്നൈയിലെത്തി ടീമിന്റെ ബയോ-ബബിളില്‍ പ്രവേശിച്ചത്. 

IPL 2021 Virat Kohli joins Royal Challengers Bangalore bio-bubble

അതേസമയം, ആര്‍.സി.ബിയുടെ പരിശീലകന്‍ സൈമണ്‍ കാറ്റിച്ചും ഫാസ്റ്റ് ബൗളര്‍ നവ്ദീപ് സൈനിയും ഏഴു ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി ടീമിന്റെ പരിശീലന ക്യാമ്പില്‍ ചേര്‍ന്നു.

Content Highlights: IPL 2021 Virat Kohli joins Royal Challengers Bangalore bio-bubble