മുംബൈ: ഐ.പി.എല്ലിന്റെ 14-ാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 

രണ്ട് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും ഒരു പ്ലംബര്‍ക്കുമാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ദിവസങ്ങള്‍ക്ക് മുമ്പ് സ്റ്റേഡിയത്തിലെ പത്തോളം ഗ്രൗണ്ട് സ്റ്റാഫിന് രോഗം സ്ഥിരീകരിച്ചിരുന്നു. 

ഏപ്രില്‍ പത്തിന് ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലാണ് മുംബൈയിലെ ആദ്യ മത്സരം. 10 മത്സരങ്ങളാണ് ഈ സീസണില്‍ വാങ്കെഡെയില്‍ നടക്കുക. 

അതേസമയം കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ നൈറ്റ് കര്‍ഫ്യൂ, നിയന്ത്രിത ലോക്ക്ഡൗണ്‍ എന്നിവ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാത്രി കാല കര്‍ഫ്യു ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഐ.പി.എല്ലിന് ബാധകമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: IPL 2021 Three at Wankhede Stadium have tested positive for Covid-19