റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ഉടമ: യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ്

ക്യാപ്റ്റന്‍: വിരാട് കോലി

കോച്ച്: സൈമന്‍ കാറ്റിച്ച്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരിക്കലും ബ്രാന്‍ഡിന് അനുസരിച്ച പ്രകടനം പുറത്തെടുക്കാനാകാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ആദ്യ സീസണ്‍ മുതല്‍ ബാംഗ്ലൂര്‍ ടീം ടൂര്‍ണമെന്റിലുണ്ട്. എല്ലാക്കാലത്തും മികച്ച സംഘവുമുണ്ട്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി 2011 മുതല്‍ ഇതുവരെ തുടര്‍ച്ചയായി നായകപദവിയിലുണ്ട്. ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്സ്, യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയ്ല്‍ തുടങ്ങിയ വമ്പന്‍ താരനിര ഉണ്ടായിട്ടും ബാംഗ്ലൂരിന് കിരീടം ഇന്നും കിട്ടാക്കനിയാണ്. മൂന്നുവട്ടം ഫൈനലിലെത്തിയെങ്കിലും ജയിക്കാനായില്ല. കഴിഞ്ഞവര്‍ഷവും പ്ലേ ഓഫിലെത്തി.

ഇക്കുറി വന്‍ തുക നല്‍കി പേസ് ബൗളര്‍മാരായ കൈല്‍ ജാമിസണ്‍ (15 കോടി), ഡാന്‍ ക്രിസ്റ്റ്യന്‍ (4.8 കോടി), ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ (14.25 കോടി) എന്നിവരെ ടീമിലെത്തിച്ചിട്ടുണ്ട്.

ഡിവില്ലിയേഴ്സ്, ദേവ്ദത്ത് പടിക്കല്‍, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയവരെ നിലനിര്‍ത്തിയിട്ടുമുണ്ട്. പേസര്‍മാരായി നവ്ദീപ് സെയ്നി, മുഹമ്മദ് സിറാജ്, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ എന്നിവരുമുണ്ട്.

എന്നാല്‍ ബൗളിങ്ങിലെ ധാരാളിത്തം ബാറ്റിങ്ങില്‍ ഉണ്ടോ എന്ന സംശയം തോന്നും. പതിവില്‍നിന്ന് വ്യത്യസ്തമായി ഓപ്പണറായി ഇറങ്ങുമെന്ന് കോലി വ്യക്തമാക്കിയിട്ടുണ്ട്. മലയാളി താരങ്ങളായ സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരും ബാംഗ്ലൂര്‍ ടീമിലുണ്ട്.

പ്രധാന താരങ്ങള്‍: വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, ഗ്ലെന്‍ മാക്‌സ്വെല്‍, എ.ബി. ഡിവില്ലിയേഴ്സ്, യുസ്വേന്ദ്ര ചാഹല്‍, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, കൈല്‍ ജാമിസണ്‍.

ഐ.പി.എലില്‍

ആകെ മത്സരം: 168

വിജയം : 80 തോല്‍വി: 84

വിജയ ശതമാനം: 47

മികച്ച പ്രകടനം: റണ്ണറപ്പ് 2009, 2011, 2016

Content Highlights: ipl 2021 royal challengers bangalore team