മുംബൈ: ഐ.പി.എല്‍ 14-ാം സീസണ് മുന്നോടിയായി പുതിയ ജേഴ്‌സി പുറത്തിറക്കി മുംബൈ ഇന്ത്യന്‍സ്. 

ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് മുംബൈ പുതിയ ജേഴ്‌സി അവതരിപ്പിച്ചിരിക്കുന്നത്. 

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍മാരായ ശന്തനുവും നിഖിലും ചേര്‍ന്നാണ് പുതിയ ജേഴ്‌സി ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ കടും നീല നിറത്തിലുള്ളതാണ് ജേഴ്‌സി.

Content Highlights: IPL 2021 Mumbai Indians Unveil New Jersey