ചെന്നൈ: ഐ.പി.എല്‍ 2021 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോനി ചെന്നൈയിലെത്തി. ബുധനാഴ്ചയാണ് താരം ചെന്നൈ വിമാനത്താവളത്തിലെത്തിയത്. 

വെളുത്ത ടീ ഷര്‍ട്ടും ഫേസ് മാസ്‌ക്കും ധരിച്ച് വിമാനത്താവളത്തിന് പുറത്തേക്ക് പോകുന്ന ധോനിയുടെ വീഡിയോ സൂപ്പര്‍ കിങ്‌സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. മൂന്നു തവണ സൂപ്പര്‍ കിങ്‌സിനെ ഐ.പി.എല്‍ ജേതാക്കളാക്കിയ ധോനിയുടെ കീഴില്‍ സീസണ് മുമ്പുള്ള പരിശീലന ക്യാമ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം. 

IPL 2021 MS Dhoni arrive in Chennai

നേരത്തെ സൂപ്പര്‍ കിങ്‌സ് താരം അമ്പാട്ടി റായുഡുവും ചെന്നൈയിലെത്തിയിരുന്നു. ധോനിയും ചില ആഭ്യന്തര താരങ്ങളും ഈ ആഴ്ച ക്യാമ്പില്‍ ഒത്തുചേരും.

മാര്‍ച്ച് രണ്ടാം വാരം മുതല്‍ ചെന്നൈയില്‍ പരിശീലന ക്യാമ്പ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മോയിന്‍ അലി, കൃഷ്ണപ്പ ഗൗതം, ചേതേശ്വര്‍ പൂജാര തുടങ്ങിയ താരങ്ങളും ഈ സീസണില്‍ സൂപ്പര്‍ കിങ്‌സിനൊപ്പമുണ്ട്.

Content Highlights: IPL 2021 MS Dhoni arrive in Chennai