മുംബൈ: തനിക്ക് അണിയാന്‍ നല്‍കുന്ന ജേഴ്‌സിയില്‍ നിന്ന് മദ്യക്കമ്പനിയുടെ ലോഗോ നീക്കം ചെയ്യണമെന്ന ഇംഗ്ലണ്ട് താരം മോയിന്‍ അലിയുടെ ആവശ്യം അംഗീകരിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 

ഇസ്ലാം മത വിശ്വാസിയായ മോയിന്‍ അലി മതപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചത്.

ഇംഗ്ലണ്ട് ദേശീയ ടീമിലും ആഭ്യന്തര മത്സരങ്ങളിലും മദ്യക്കമ്പനികളുടെ ലോഗോ മോയിന്‍ അലി തന്റെ ജേഴ്‌സിയില്‍ അനുവദിക്കാറില്ല. 

എസ്.എന്‍.ജി 10000 എന്ന ഡിസ്റ്റിലറിയുടെ ലോഗോ സൂപ്പര്‍ കിങ്‌സ് ജേഴ്‌സിയിലുണ്ട്. ഇതാണ് മോയിന്‍ അലിയുടെ ജേഴ്‌സിയില്‍ നിന്ന് നീക്കുക.

ഇത്തവണത്തെ ലേലത്തില്‍ ഏഴു കോടി രൂപയ്ക്കാണ് അലിയെ സൂപ്പര്‍ കിങ്‌സ് ടീമിലെത്തിച്ചത്. 

ഐ.പി.എല്ലില്‍ 19 മത്സരങ്ങളില്‍ നിന്നായി ഇതുവരെ 309 റണ്‍സ് സ്‌കോര്‍ ചെയ്ത മോയിന്‍ അലി 10 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

Content Highlights: IPL 2021 Moeen Ali requested to remove logo of alcohol brand on jersey