ന്യൂഡല്‍ഹി: കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇനി പഞ്ചാബ് കിങ്‌സ്. വ്യാഴാഴ്ച ചെന്നൈയില്‍ നടക്കാനിരിക്കുന്ന ഐ.പി.എല്‍ താര ലേലത്തിനു മുമ്പ് പേരും ലോഗോയും മാറ്റിയിരിക്കുകയാണ് പഞ്ചാബിന്റെ സ്വന്തം ഐ.പി.എല്‍ ടീം.

മോഹിത് ബര്‍മന്‍, നെസ് വാഡിയ, ബോളിവുഡ് താരം പ്രീതി സിന്റ, കരണ്‍ പോള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയാണ് പഞ്ചാബ് കിങ്‌സ്. 

ഐ.പി.എല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമാണെങ്കിലും പഞ്ചാബിന് പക്ഷേ ഇതുവരെ ഒരു കിരീടം പോലും നേടാനായിട്ടില്ല.

ഐ.പി.എല്ലില്‍ പേരും ലോഗോയും മാറ്റുന്ന രണ്ടാമത്തെ ടീമാണ് പഞ്ചാബ്. നേരത്തെ ഡല്‍ഹി ആസ്ഥാനമായുള്ള ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്ന പേരു മാറ്റിയിരുന്നു.

Content Highlights: IPL 2021 Kings XI Punjab officially renamed as Punjab Kings