സിഡ്നി: 2.2 കോടി രൂപയ്ക്ക് വേണ്ടി ഐ.പി.എല്ലിനായി സ്റ്റീവ് സ്മിത്ത് 11 ആഴ്ചയോളം സ്വന്തം ഭാര്യയെ വിട്ട് നില്‍ക്കുമെന്ന് തോന്നുന്നില്ലെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. 

ഐ.പി.എല്‍ 2021 സീസണിന് മുന്നോടിയായി നടന്ന ലേലത്തില്‍ 2.2 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് സ്മിത്തിനെ സ്വന്തമാക്കിയത്. 

സ്മിത്തിന് ഇത്രയും കുറഞ്ഞ തുക ലഭിച്ചത് തന്നെ അദ്ഭുതപ്പെടുത്തിയെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു. 

''സ്മിത്തിനെ കുറിച്ച് പറയുമ്പോള്‍ അയാള്‍ ലോകത്തിലെ മികച്ച ബാറ്റ്‌സ്മാനൊന്നും അല്ല. അതില്‍ നിന്ന് അത്ര അകലെയും അല്ല. വിരാട് കോലിയാണ് നമ്പര്‍ വണ്‍. പക്ഷേ സ്മിത്ത് ആദ്യ മൂന്നിലുണ്ട്. കഴിഞ്ഞ വര്‍ഷത്തേതു പോലെ തന്നെ അദ്ദേഹത്തിന്റെ ട്വന്റി 20-യിലെ പ്രകടനം അത്ര മികച്ചതല്ല. വെറും 38, 00000 ഡോളറിന് വേണ്ടി ഭാര്യയേയും കുടുംബത്തെയും വിട്ട് ക്വാറന്റീൻ അടക്കം 11 ആഴ്ച അദ്ദേഹം മാറിനില്‍ക്കുമെന്ന് എനിക്ക് തോന്നുന്നില്ല.'' - ക്ലാര്‍ക്ക് വ്യക്തമാക്കി.

Content Highlights: IPL 2021 Don't think Smith to stay 11 weeks away from his partner for 2.2 crore