മുംബൈ: ഐ.പി.എല്‍ 14-ാം സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘത്തോടൊപ്പം ചേരാന്‍ സുരേഷ് റെയ്‌ന മുംബൈയിലെത്തി. 

എയര്‍പോര്‍ട്ടില്‍ നിന്ന് വിമാനം കയറുന്നതും മുംബൈയില്‍ ഇറങ്ങുന്നതുമെല്ലാം താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. 

ബുധനാഴ്ച മുംബൈയിലെത്തിയ താരം ക്വാറന്റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ സീസണില്‍ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് റെയ്‌ന ഐ.പി.എല്ലില്‍ നിന്ന് പിന്മാറിയിരുന്നു.

സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് നിരാശ നല്‍കുന്നതായിരുന്നു ഐ.പി.എല്ലിന്റെ 13-ാം സീസണ്‍. പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തായിപ്പോയ ടീം ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായി പ്ലേ ഓഫ് കാണാതെ പുറത്താകുകയും ചെയ്തിരുന്നു.

Content Highlights: IPL 2021 CSK star batsman Suresh Raina arrives in Mumbai