ന്യൂഡല്‍ഹി: ക്യാപ്റ്റന്‍സി ഋഷഭ് പന്തിന്റെ കളി മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുമെന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അസിസ്റ്റന്റ് കോച്ചും മുന്‍ ഇന്ത്യന്‍ താരവുമായ ഋഷഭ് പന്ത്. 

ട്വിറ്ററിലൂടെയായിരുന്നു കൈഫിന്റെ പ്രതികരണം. ഇതിനൊപ്പം ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ തോളിന് പരിക്കേറ്റ് ഐ.പി.എല്‍ സീസണ്‍ നഷ്ടമായ മുന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ വേഗം സുഖംപ്രാപിക്കട്ടേയെന്നും കൈഫ് ആശംസിച്ചു. 

IPL 2021 Captaincy will take Rishabh Pant s game to yet another level

പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് ഐ.പി.എല്‍ സീസണ്‍ മുഴുവന്‍ നഷ്ടമാകുമെന്ന സാഹചര്യത്തിലാണ് ഡല്‍ഹി മാനേജ്‌മെന്റ് പന്തിനെ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിച്ചത്. സ്റ്റീവ് സ്മിത്ത്, അജിങ്ക്യ രഹാനെ, ആര്‍. അശ്വിന്‍ എന്നീ സീനിയര്‍ താരങ്ങളെ മറികടന്നാണ് പന്ത് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരുന്നത്.

കഴിഞ്ഞ സീസണില്‍ ഡല്‍ഹിയുടെ വൈസ് ക്യാപ്റ്റനായിരുന്നു പന്ത്. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ഏപ്രില്‍ 10-ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഡല്‍ഹിയുടെ ആദ്യ മത്സരം. ഐ.പി.എല്ലില്‍ അതാദ്യമായാണ് പന്ത് ക്യാപ്റ്റനാകുന്നത്.

Content Highlights: IPL 2021 Captaincy will take Rishabh Pant s game to yet another level