ന്യൂഡല്‍ഹി: 2021 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യയില്‍ വെച്ചുതന്നെ നടന്നേക്കും. അതിനായുള്ള കഠിന ശ്രമത്തിലാണ് ബി.സി.സി.ഐ. നേരത്തേ ഇന്ത്യയിലെ ഒരു സ്റ്റേഡിയത്തില്‍ വെച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ പുതിയ തീരുമാനമനുസരിച്ച് ബി.സി.സി.ഐ നാല് വേദികളിലായാകും ഐ.പി.എല്‍ മത്സരങ്ങള്‍ നടത്തുക. മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവയായിരിക്കും വേദികള്‍. കാണികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായാല്‍ ഈ തീരുമാനത്തില്‍ മാറ്റം വന്നേക്കും. കഴിഞ്ഞ സീസണില്‍ ഇന്ത്യയില്‍ കോവിഡ് പകരുന്ന സാഹചര്യമുണ്ടായതിനാല്‍ യു.എ.ഇയില്‍ വെച്ചാണ് മത്സരങ്ങള്‍ നടത്തിയത്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സാണ് ഐ.പി.എല്‍ കിരീടം ചൂടിയത്.

Content Highlights:IPL 2021, BCCI looking at multiple cities to host season 14