ചെന്നൈ: അങ്ങനെ കാസര്‍കോട്ടുകാരന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഐ.പി.എല്ലിന്റെ ഭാഗമാകുന്നു. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കെതിരേ നേടിയ സെഞ്ചുറി മലയാളി താരം അസ്ഹറിനെ ഐ.പി.എല്‍ ടീമുകളുടെ റഡാറില്‍ എത്തിച്ചിരുന്നു.

വ്യാഴാഴ്ച നടന്ന ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് താരത്തെ സ്വന്തമാക്കിയത്. ഇതോടെ മലയാളിയായ ദേവ്ദത്ത് പടിക്കലിനൊപ്പം മറ്റൊരു മലയാളിയും ആര്‍.സി.ബിയുടെ ഭാഗമായി.

Content Highlights: IPL 2021 Auction malayali cricketer muhammed azharudheen joins rcb