ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കൂടിവരുന്നതിനാല്‍ മുംബൈയില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നടന്നേക്കില്ല. ഐ.പി.എല്‍ ഗവേണിങ് കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. മുംബൈയില്‍ കോവിഡ് കേസുകള്‍ കൂടുകയാണെങ്കില്‍ ഹൈദരാബാദോ ഇന്ദോറോ പകരം വേദിയാകും.

മുംബൈ വാംഖഡേ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് വേദി മാറ്റുന്നതിനെക്കുറിച്ച് അധികൃതര്‍ ചിന്തിച്ചുതുടങ്ങിയത്. ഏപ്രില്‍ 9 നാണ് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.

വാംഖഡെ സ്റ്റേഡിയത്തില്‍ 10 മത്സരങ്ങളാണ് നടക്കുന്നത്. അവ ഏപ്രില്‍ 10 നും 25 നും ഇടയിലായി നടക്കും. ഏപ്രില്‍ 10 ന് ഡല്‍ഹി ക്യാപിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരമാണ് ആദ്യം മുംബൈയില്‍ നടക്കുക.

Content Highlights: Hyderabad and Indore on standby amid rising Covid-19 cases in Mumbai