മുംബൈ: എം.എസ് ധോനിയെ പോലെയാകാന്‍ ആര്‍ക്കെങ്കിലും സാധിക്കുമെന്ന് തോന്നുന്നില്ലെന്ന ഇന്ത്യന്‍ താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍. 

ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായാണ് ധോനിയെ കണക്കാക്കുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ മാത്രമല്ല ഐ.പി.എല്ലിലും അനേകം നേട്ടങ്ങള്‍ സ്വന്തമായുള്ള ക്യാപ്റ്റനാണ് അദ്ദേഹം. 

''ആര്‍ക്കെങ്കിലും ധോനിയെ പോലെയാകാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് ഞാനായിരിക്കുന്നതാണ് ഇഷ്ടം. സഞ്ജു സാംസണായാല്‍ തന്നെ മതിയാകും.'' - സഞ്ജു പറഞ്ഞു. 

രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാന്‍ അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു.

Content Highlights: Don t think anyone can be like Dhoni says Samson