ദുബായ്: ഐ.പി.എല്ലിൽ ശനിയാഴ്ച്ച നടന്ന ചെന്നൈ സൂപ്പർ കിങ്സ്-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിനിടെ വാഷിങ്ടൺ സുന്ദർ പറത്തിയ സിക്സറിൽ നിന്ന് രക്ഷപ്പെടാൻ ഇരിക്കുന്ന സീറ്റിൽ നിന്ന് എഴുന്നേറ്റ് ഓടുന്ന സഹതാരം യുസ്വേന്ദ്ര ചാഹലിന്റെ വീഡിയോ വൈറൽ.

മത്സരത്തിനിടെ സുന്ദർ പറത്തിയ സിക്സറുകളിലൊന്ന് ആർസിബിയുടെ ഡഗ്ഔട്ടിന് സമീപത്തെത്തുകയായിരുന്നു. പന്തിന്റെ വരവ് കണ്ട് ഡഗ് ഔട്ടിൽ ഇരിക്കുകയായിരുന്ന ചാഹൽ പേടിച്ചരണ്ട് ഓടി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ആർസിബിയുടെ ഇന്നിങ്സിന്റെ 13-ാം ഓവറിലെ നാലാം പന്തിലാണ് സംഭവം. കാൺ ശർമയുടെ പന്തിൽ സുന്ദർ അടിച്ച ഷോട്ട് ലോങ് ഓണിന് മുകളിലൂടെ ആർസിബിയുടെ ഡഗ് ഔട്ടിലെത്തുകയായിരുന്നു. പന്തിന്റെ വരവ് കണ്ട് പേടിച്ച ചാഹലും ഒപ്പമുണ്ടായിരുന്ന രണ്ടുപേരും സീറ്റുകളിൽ നിന്ന് എഴുന്നേറ്റ് ഓടി.

Content Highlights: Yuzvendra Chahal hilariously saves himself as Washington Sundars six IPL 2020