ദുബായ്: ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരെയുള്ള മത്സരത്തിലൂടെ ധവാന്‍ കണ്ണുവെയ്ക്കുന്നത് ഒരു റെക്കോഡിലേക്കാണ്. ഐ.പി.എല്‍ മത്സരങ്ങളില്‍ ഇതുവരെ 96 സിക്‌സുകള്‍ ധവാന്റെ അക്കൗണ്ടിലുണ്ട്. ഇന്നത്തെ മത്സരത്തില്‍ നാല് സിക്‌സറുകള്‍ കണ്ടെത്താനായാല്‍ ധവാന്‍ 100 സിക്‌സ് ക്ലബ്ബിലെത്തും.

ഇന്ന് നാലു സിക്‌സുകള്‍ നേടിയാല്‍ ഈ നേട്ടം കൈവരിക്കുന്ന ഇരുപതാമത്തെ താരമായി ധവാന്‍ മാറും. ഇതുവരെയായി 161 മത്സരങ്ങളില്‍ നിന്നും 4569 റണ്‍സ് ധവാന്‍ നേടിയിട്ടുണ്ട്. 97 ആണ് ഉയര്‍ന്ന സ്‌കോര്‍. 

സിക്‌സുകളില്‍ പുറകിലാണെങ്കിലും കൂടുതല്‍ ഫോറുകളടിച്ച താരങ്ങളുടെ പട്ടികയില്‍ ധവാനാണ് ഒന്നാമത്. ഇതുവരെ 524 ഫോറുകളാണ് താരം നേടിയിട്ടുള്ളത്. ഇപ്പോള്‍ കളിക്കുന്നതില്‍ വിരാട് കോലി മാത്രമാണ് ധവാന് തൊട്ടടുത്തുള്ളത്.

Content Highlights: Shikhar Dhavan need 4 sixes to reach 100