ദുബായ്: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഈ സീസണിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറി സ്വന്തമാക്കി കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം നിക്കോളാസ് പുരന്‍.

17 പന്തുകളില്‍ നിന്ന് 50 തികച്ച പുരന്‍ 19 പന്തുകളില്‍ നിന്ന് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണെ മറികടന്നു. അബ്ദുള്‍ സമദ് എറിഞ്ഞ ഒമ്പതാം ഓവറില്‍ നാലു സിക്‌സും ഒരു ഫോറുമടക്കം 28 റണ്‍സാണ് പുരന്‍ അടിച്ചുകൂട്ടിയത്.

2018-ല്‍ 14 പന്തില്‍ നിന്ന് 50 തികച്ച കെ.എല്‍ രാഹുലിന്റെ പേരിലാണ് ഐ.പി.എല്ലിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറിയുടെ റെക്കോഡ്.

Content Highlights: nicholas pooran fastest fifty of IPL 2020